Wednesday, June 23, 2010

മഴ തോരുന്നു ........

മഴ തോരുന്നു..എങ്കിലും ആ ചുവന്ന ksrtc ബസ്സില്‍ ഒരു ജനല്‍ മാത്രം തുറന്നു കിടക്കുന്നു..വെള്ളത്തുള്ളികള്‍ ഇളം കാറ്റിനോട് ചേര്‍ന്ന് അവന്‍റെ മുഖം നനച്ചു.. ഇപ്പോള്‍ അവന് കരയാം..കാരണം കണ്ണുനീര്‍ തുള്ളികള്‍ക്കും മഴവെള്ളത്തിനും നിറം ഒന്നാണ്..മണം ഒന്നാണ്..കലങ്ങിയ കണ്ണുകള്‍ തുവാല കൊണ്ട് തുടച്ചു അവന്‍ തല ഉയര്‍ത്തി..ഇല്ല പാടില്ല..ഈ മഴ കൊണ്ട് ഞാന്‍ തളരാന്‍ പാടില്ല.........
വണ്ടി സ്റ്റാന്‍ഡില്‍ അടുക്കുന്നതിനോടൊപ്പം അവന്‍റെ ഹൃദയമിടിപ്പ്‌ കൂടി വന്നു..."എന്താണ് ഞാന്‍ അവളോട്‌ പറയുക? അവള്‍ ഇപ്പോളും എന്നെ ഓര്‍മിക്കുന്നുണ്ടോ ആവോ? ...അറിയില്ല.. "പക്ഷെ ഒന്നറിയാം....എനിക്ക് അവളെ ഓര്‍മയുണ്ട് നന്നായിട്ട്......കാരണം അവളെ മറക്കാന്‍ ഉള്ള പരിശ്രമത്തിന്‍റെ ആകെത്തുക ആണ് കഴിഞ്ഞ 5 വര്‍ഷങ്ങളായി എന്‍റെ ജീവിതം...
വണ്ടി സ്ടാണ്ടിലോട്ടു കയറി..മഴ കനത്തു തുടങ്ങി... അവളെ കണ്ടുപിടിക്കാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ ഒട്ടും പരിശ്രമിക്കേണ്ടി വന്നില്ല...അവള്‍ ഇപ്പോളും മഴയെ പേടിക്കുന്നു...."മഴ വരുമ്പോള്‍ മൂടി പുതയ്ക്കുന്ന അവളുടെ ആ ശീലം ഇപ്പോളും മാടമില്ലാതെ തുടരുന്നു"...നിവര്‍ത്തി പിടിച്ചിരിക്കുന്ന ഒരായിരം കറുത്ത കുടകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു തവിട്ടു കുട എന്‍റെ കണ്ണുകളെ വിടര്‍ത്തി...തവിട്ടു സാരിയില്‍ നില്‍ക്കുന്ന അവള്‍ ഒരു അപ്സരസിനെ പോലെ എന്‍റെ ബസ്സില്‍ കയറി.... എനിക്കറിയാം അവള്‍ കയറും എന്ന്.......എന്‍റെ മനസ്സ് എന്നോട് പറഞ്ഞതും അതായിരുന്നു....
അവള്‍ എനിക്ക് സമാന്തരമായ സീറ്റില്‍ ഇരുന്നു..തൂവല കൊണ്ട് മുഖം തുടച്ചു....അവള്‍ എന്നെ കാണുന്നില്ല, പക്ഷെ അവളുടെ ഹൃദയമിടിപ്പ്‌ എനിക്ക് കേള്‍ക്കാം...അവളും ഒരു മുഖത്തിന്‌ വേണ്ടി തിരയുകയാണ്..സന്തോഷമോ ദുഖമോ ,ഏത് വികാരം ആണ് മുഖത്ത് വരുത്തേണ്ടത് എന്ന് അറിയാതെ എന്‍റെ മനസ്സു വലഞ്ഞു....ആള്‍ തിരക്കില്‍ വഴി തെറ്റി പോയ ഒരു കുട്ടിയുടെ മനസ്സ് പിടക്കുന്ന പോലെ അവന്‍റെ മനസ്സ് പിടച്ചു..ഒരു നിമിഷം ഈ ലോകം അവസാനിചിരുനനെങ്ങില്‍ എന്ന് പോലും മനസ്സ് ചിന്തിച്ചു...
അവള്‍ എന്നെയും കണ്ടു ..അവള്‍ ചിരിക്കാന്‍ ശ്രമിച്ചു എങ്കിലും ആ ചിരി പൂര്‍ത്തിയാക്കാന്‍ അവള്‍ക്കും പറ്റിയില്ല..."അവള്‍ വീണ്ടും മുഖം തുടച്ചു"...അവള്‍ അവളുടെ ജനലിലുടെ പുറംകാഴ്ചകള്‍ കാണാന്‍ ശ്രമിച്ചു എങ്കിലും മഴ അവളെ തടഞ്ഞു.....ഞാന്‍ ചിരിച്ചു....അവളും ചിരിക്കാന്‍ ശ്രമിച്ചു...അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു... "സുഖം ആണോ?" അവള്‍ എന്നോട് ചോദിച്ചു...വളരെ നിസ്സാരമായ ആരു ചോദ്യം ആണത് എങ്കിലും എന്‍റെ മനസ്സിന് ഉത്തരം മുട്ടി..
"ആണോ?" ഞാന്‍ സ്വയം ചോദിച്ചു..അല്ല എന്നാണ് ഉത്തരം എങ്കിലും അത് പറയാന്‍ മനസ് അനുവദിച്ചില്ല............
ഞാന്‍ സമയം നോക്കി..നിമ്ഷങ്ങള്‍ മാത്രം ബാക്കി...അവളുടെ സ്റ്റോപ്പ്‌ എത്താറായി...ഇനി ഞാന്‍ അവളെ കാണുമോ എന്ന് അറിയില്ല......എന്‍റെ മനസ്സു അങ്ങനെ പറയുന്നു..ഇനി ഞങ്ങള്‍ തമ്മില്‍ കണ്ടില്ലെങ്ങില്‍ എന്താണ് സംഭവിക്കുക?...അറിയില്ല...എനിക്ക് ഇനി നഷ്ടം സംഭവിക്കില്ലാ, കാരണം അവള്‍ ഒരിക്കലും എന്‍റെതു മാത്രം ആയിരുന്നില്ല...പക്ഷെ ആ ഓര്‍മ്മകള്‍..അത് മതി എനിക്ക് ജീവിക്കാന്‍..അത് മാത്രം..പക്ഷെ അവള്‍ക്കോ?...ആ ചോദ്യം എനിക്ക് ഇത്തരം പറയവുന്നതിലും അപ്പുറത്താണ്......
എന്‍റെ ചിന്തകള്‍ എന്നെ മൂടുന്നുണ്ടെങ്ങിലും എന്‍റെ ശ്രദ്ധ അവളില്‍ തന്നെ ആണ്..മഴ മാറി സൂര്യന്‍ പുരതൂട്ടു വന്നിരിക്കുന്നു...അവളുടെ പാറികിടക്കുന്ന മുടി ഇഴകളില്‍ തങ്ങി നില്‍ക്കുന്ന മഴത്തുള്ളികളില്‍ എനിക്ക് മഴവില്ല് കാണാം ..എന്നാല്‍ അവളുടെ മനോഹരമായ മുഖത്തിന്‌ മുന്‍പില്‍ ആ മഴവില്ല് പോലും തോറ്റു പോയി.... ആയിരം ചോദ്യങ്ങള്‍ അവള്‍ക്കായി ഞാന്‍ മനസ്സില്‍ കാത്തു വച്ചിരുന്നു എങ്കിലും ആ ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ തന്നെ കിടന്നു കറങ്ങി...
നിനച്ചിരിക്കാതെ ബസ്സ്‌ നിര്‍ത്തി..പരിസരബോധം നഷ്ടപെട്ട ഞാന്‍ അപ്പോളാണ് മനസ്സിലാക്കിയത്..എന്‍റെ വഴിയിലുഉടെ ഉള്ള അവളുടെ യാത്ര ഇതാ അവസാനിക്കുന്നു എന്ന്.....തര്‍ക്കികാനോ എതിര്‍ക്കാനോ എന്‍റെ മനസ്സ് തയ്യാറായി എങ്കിലും "ആരോട്" എന്നാ ചോദ്യത്തിന് ഉത്തരം കിട്ടാതെ മനസു അതില്‍ നിന്ന് പിന്തിരിഞ്ഞു....വിധിയെ തടുക്കാന്‍ സ്വപ്നങ്ങള്‍ക്ക് പോലും ആകില്ല എന്ന് ഞാന്‍ വീണ്ടും പഠിച്ചു....
അവള്‍ എഴുനേറ്റു..മടിയില്‍ ഇരുന്ന കുട കയ്യില്‍ എടുത്തു.. എന്‍റെ കണ്ണുകള്‍ ഇമ വെട്ടാതെ ബസ്സ്‌ ഇറങ്ങിയ അവളെ തന്നെ പിന്‍തുടര്‍ന്നു..
അവളുടെ നിവര്‍ത്തിയ കുടയില്‍ നിന്ന് ഒലിച്ചിറങ്ങിയ വെള്ളതുള്ളികളില്‍ ഒന്ന് മാറ്റം ഒരു കണ്ണുനീര്‍ തുള്ളി ആകണം എന്ന് ഞാന്‍ ആ നിമിഷം ആശിച്ചു പോയി....പിന്തിരിഞ്ഞു നടന്ന അവള്‍ എന്നെ നോക്കി എന്ന് കണ്ണുകള്‍ വീണ്ടും നുണ പറഞ്ഞു എങ്കിലും മനസ് അത് പുഞ്ചിരിയോടെ പുച്ചിച്ചു തള്ളി...
എന്‍റെ ജീവിതം ഒരു യാത്ര ആണ്..ലക്ഷ്യമില്ലാത്ത ഒരു യാത്ര...ആ യാത്രക്കിടയില്‍ അവള്‍ എന്‍റെ സഹയാത്രിക ആയിരുന്നു...എന്നാല്‍ അവളുടെ യാത്രക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു..അത് മാത്രം ആണ് വാസ്തവം...പക്ഷെ ആ ഓര്‍മകള്‍ ഈ യാത്രയില്‍ ഉടനീളം എന്‍റെ കൂടെ ഉണ്ടാകും...

സതീഷ്

4 comments:

  1. Aliyah mazha thornu kazhinju...endammmo....!!!!!!!!!1

    ReplyDelete
  2. ഓര്‍മകളുടെ നീറുന്ന മുറിവുകളില്‍, പെയ്യുന്ന മഴ നന്നായിട്ടുണ്ട്. ഈ എഴുത്തിന്റെ മഴ തോരാതെ പെയ്യട്ടെ ....

    ReplyDelete
  3. mazha varum pokum... orikkal ee ormakal onnumallennu ne thirichariyum. Athaanu jeevitham

    ...

    ReplyDelete