Thursday, May 6, 2010

മഴ പെയ്ത വഴികളിലൂടെ............

ഇന്നലേയും മഴ പെയ്തിരുന്നു..മേടചൂടിലീക്ക് കുളിര് പെയ്ത് വീണ്ടും ഒരു മഴ..അപ്രതീക്ഷിതമായ ആ മഴ കുട്ടികളില് ആരവം ഉണര്ത്തി ലോകത്തെ സന്തോഷിപ്പിച്ചു, എന്നാല് വേദനിക്കുന്ന ഒരു ഹൃദയം എപ്പോഴോ എവിടെയോ ചിരിക്കാന് ശ്രമിച്ചിരുന്നു .ആ കണ്ണുനീരും മഴത്തുള്ളിയും തിരിച്ചറിയാന് ആരും ശ്രമിച്ചില്ല.. "എന്ന് ഞാന് അവളെ കണ്ടിട്ട് ഒരു വര്ഷം കഴിഞ്ഞിരുന്നു.. അഥവാ അവള് എന്റ്റെ മനസ്സില് നിന്ന് ഹൃദയത്തിലേക്ക് കുടികയറിയിട്ട് ഒരു വര്ഷം തികഞ്ഞിരുന്നു.. തീവണ്ടിയുടെ തുരുമ്പിച്ച ശബ്ദമോ മഴയുടെ പദ്ധനിസ്വനങ്ങളും മേഘങ്ങളുടെ സീല്കാരവും എന്നെ ബാധികുന്നില്ല...
ഒരു യാത്രാമൊഴി ചൊല്ലണമെന്ന് മനസ്സ് വെമ്ഭിയിരുന്നു എങ്കിലും എപ്പോഴോ എവിടെയോ ആരോ എന്നെ പതിവ് പോലെ വിലക്കി.. അവള് നിനക്ക് മേലെ ആണ് പറക്കുന്നത് എന്ന് ആരോ വീണ്ടും വീണ്ടും മനസ്സില് മന്ത്രിച്ചു.."ഇല്ല, ഇനി ഇല്ല". ഉരുകുന്ന മനസ്സില് അരക്കിട്ടുറപ്പിക്കാന് ശ്രമിച്ചു.. മഴ കനത്തു തുടങ്ങി. കാടു പതിവിലും സക്തമായി വീശി.ഗ്രാമീണത തുളുമ്പുന്ന ആ റെയില്വേ താവളത്തില് മേടസൂര്യന്റെ വെയിലേറ്റു മയങ്ങിയ തളിരിലകള് കാറ്റില് പറന്നു നടന്നു..

തീവണ്ടി വരാന് ഇനിയും 25 നിമിഷം ഉണ്ട്. ഞാന് ചുറ്റും കണ്ണോടിച്ചു. കണ്ടു മറന്ന പതിവ് കാഴ്ചകളാണ് എങ്കിലും എന്ന് ഞാന് അതില് ഒരു പുതുമ കണ്ടെത്തി.. മകനെ പിരിയാന് വയ്യാതെ തകര്ന്ന ഹൃദയവുമായി നില്ക്കുന്ന ഒരു പാവം അമ്മ..ബാക്കിയുള്ള ഓരോ നിമാശവും നിരാശയോടും പ്രതീക്ഷയോടും ചിലവഴിക്കുന്ന ഇനക്കുരുവികലെക്കാള് പ്രേമാര്ദ്രമായിരുന്ന ഒരു നവദമ്പതികള്.. ഓര്ക്കുമ്പോള് നാന് ഭാഗ്യവാനാണ്..അതിഭാഗ്യവാന്... മോഹിച്ച മനസ്സിനെ പറിച്ചെടുത്ത വിധിയൂട് പോലും കയര്ക്കാത്ത ഒരു കഠിനഹൃദയന്.,മഴയില് കുതിര്ന്ന ഭാവവും എന്നാല് ഉരുകുന്ന ഹൃദയവുമായി നാന് വീണ്ടും ഫോണ് എടുത്തു.. ഹൃദയത്തിന്റെ ഭിത്തിയില് പതിഞ്ഞ ആ ഫോണ് നമ്പര് നാന് വീണ്ടും കറക്കി..പതിവ് പോലെ നിര്വികാരമായ ഒരു സന്ദേശം ആണ് ഞാന് കേട്ടത്. ഞാന് വീണ്ടും ശ്രമിച്ചു.നമ്പര് നിലവിലില്ല എന്ന് വീണ്ടും ആ സ്ത്രീ ശബ്ദം ആക്രോശിച്ചു."എങ്ങനെ അവര്ക്ക് ഇതിനു കഴിയുന്നു?.. അറിയില്ല...കാത്തിരിക്കാം എന്ന് ആയിരം പ്രാവശ്യം മനസ്സിലും അതില് കൂടുതല് പ്രാവശ്യം നേരിട്ടും പറഞ്ഞതാണ് .എന്നിട്ടും എന്തേ അവള്...അറിയില്ല....

ചോദ്യങ്ങള് പെരുകുകയാണ് മനസ്സില് , ഉത്തരങ്ങള്ക്കു ഇടം കൊടുക്കാതെ..കഴിഞ്ഞ 2 മാസമായി ഞാന് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുകയാനെങ്ങിലും ആശയങ്ങള് കുറഞ്ഞു . 5 നിമിഷം മാത്രം ഭാക്കി..ഞാന് നിസ്സഹായനാണ് .. മഴ കുറഞ്ഞു. ചെമ്മന്നിന്റെ കുതിര്ന്ന മനം എന്റെ ഹൃദയം നിറച്ചു.. ഞാന് വീണ്ടുന് എന്റെ ഫോണ് എടുത്തു ഒരു sms എഴുതി തുടങ്ങി...

"ഇന്നലെയും ഞാന് നിന്നെ വിളിക്കാന് ശ്രമിച്ചു, പതിവ് പോലെ, നിന്നെ ശല്യപെടുത്താന് ആയിരുന്നില്ല.... ഒരു ചെറിയ മാപ്പ് പറയാനായിരുന്നു.കഴിഞ്ഞ 6 വര്ഷങ്ങളായി നിനക്ക് ഞാന് ഏല്പിച്ച ക്ഷതങ്ങള്ക്ക് വേണ്ടി ഞാന് മാപ്പ് ചോദിക്കുന്നു.നിന്റെ ആ ശബ്ദം ഒന്ന് കേട്ടിരുന്നു എങ്കില് എനിക്ക് നിന്നോട് നേരിയ്യ് പറയാമായിരുന്നു, എങ്കിലും സാരമില്ലാ, ഈ സന്ദേശം വായിച്ചു നിന്റെ ചുണ്ടില് വിരിയുന്ന ആ പുഞ്ചിരി മതി എനിക്ക്, അതെ അത് മാത്രം മതി എനിക്ക് , നീ എത്ര പ്രിയപെട്ടവള് ആയിരുന്നു എന്ന് മനസ്സിലാക്കാന്"

ആ സന്ദേശം എന്റെ ഫോണില് നിന്ന് പോയ നിമിഷം, അത് തിരിച്ചെടുക്കാന് ആകുമോ എന്ന് നാന് ചിന്തിച്ചു.അഞ്ചു നിമിഷങ്ങള്ക്കുള്ളില് എന്റെ ഫോണ് ശബ്ദിച്ചു. "MESSAGE NOT DELIVERED"..ക്രത്രിമമായ ഒരു പുഞ്ചിരി ചുണ്ടില് വരച്ചു വച്ച് ഫോണ് ബാഗിലാക്കി എന്നെ പ്രതീക്ഷിച്ചു നില്ക്കുന്ന തീവണ്ടി ലക്ഷ്യമാക്കി ഞാന് നടന്നു..ചെമ്മണ് പാതയിലൂടെ..................

സതീഷ്